സുല്‍ത്താന്‍ അല്‍നെയാദിക്ക് വീരോചിത സ്വീകരണം നൽകി യുഎഇ


ദുബായ്: യുഎഇ ബഹിരാകാശ യാത്രികന്‍ സുല്‍ത്താന്‍ അല്‍നെയാദിക്ക് ജന്മനാട്ടിൽ വീരോചിത സ്വീകരണം. അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ ഏറ്റവുമധികം കാലം താമസിച്ച അറബ് യാത്രികന്‍, ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് യാത്രികന്‍ എന്നീ നേട്ടങ്ങള്‍ കൈവരിച്ച 42കാരന് കഴിഞ്ഞ ദിവസമാണ് രാജ്യം ഗംഭീര വരവേല്‍പ് നല്‍കിയത്. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ്, ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് എന്നിവര്‍ ചേര്‍ന്ന് രാജ്യത്തിന്റെ വീരനായകനെ സ്വീകരിച്ചു.

സെപ്തംബര്‍ നാലിന് ബഹിരാകാശത്ത് നിന്ന് മടങ്ങിയെത്തിയ അല്‍നെയാദി ഫ്‌ലോറിഡയിലും ടെക്‌സാസിലും വിശ്രമിക്കുകയും വൈദ്യപരിശോധനകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും വിധേയമാവുകയും ചെയ്തിരുന്നു.

article-image

DFGDFGDFGDFS

You might also like

  • Straight Forward

Most Viewed