ബഹ്റൈന്‍റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്ന തരത്തിൽ ഇറാൻ നടത്തിയ പ്രസ്താവനയെ ശൂറ കൗൺസിൽ ശക്തമായി അപലപിച്ചു

ബഹ്റൈന്‍റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്ന തരത്തിൽ ഇറാൻ നടത്തിയ പ്രസ്താവനയെ ശൂറ കൗൺസിൽ ശക്തമായി അപലപിച്ചു. മനുഷ്യാവകാശം സംരക്ഷിക്കുന്നതിലും പൗരസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിലും ബഹ്റൈൻ വലിയ അളവിൽ മുന്നോട്ടുപോവുകയും അന്താരാഷ്ട്ര പ്രശംസ നേടുകയും ചെയ്തിട്ടുണ്ട്. തടവിലുള്ളവരുടെയും റിമാന്‍റിലുള്ളവരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിലും ബഹ്റൈൻ മുൻപന്തിയിലാണ്.
ബഹ്റൈൻ ജനതക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനും കുഴപ്പം കുത്തിപ്പൊക്കാനും വേണ്ടിയാണ് ഇറാൻ നിരുത്തരവാദപരമായതും അവാസ്തവുമായ പ്രസ്താവനകൾ ഇറക്കുന്നതെന്ന് ശൂറ കൗൺസിൽ വിലയിരുത്തി.
xfgfch