ഉംറ യാത്ര സംഘടിപ്പിക്കുന്നു

മനാമ
ഫ്രന്റസ് സ്റ്റഡി സർക്കിൾ ബഹ്‌റൈൻ അക്ബർ ട്രാവൽസുമായി സഹകരിച്ചു ഉംറ യാത്ര സംഘടിപ്പിക്കുന്നു. പ്രവാചക ദിനത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ഉംറ യാത്ര സെപ്റ്റംബർ 26 നു പുറപ്പെടും. പരിചയസമ്പന്നരായ പണ്ഡിതൻമാരുടെ നേതൃത്വത്തില്‍ പുറപ്പെടുന്ന ഉംറ യാത്രക്ക് മുമ്പായി മൾട്ടി മീഡിയ സഹായത്തോടെ ഉംറയുടെ രീതി, മദീന ചരിത്രം എന്നീ വിഷയങ്ങളിൽ ക്ളാസുകള്‍ നല്‍കും.
യാത്രയെക്കുറിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 35573996 , 39062051 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് ഫ്രന്റസ് സ്റ്റഡി സർക്കിൾ ഉംറ കണ്‍വീനര്‍ പി പി ജാസിർ അറിയിച്ചു.
a