കാപിറ്റൽ ഗവർണറേറ്റിലെ ഹെൽത്ത് സിറ്റീസ് പദ്ധതി ഉദ്ഘാടനം ചെയ്തു


കാപിറ്റൽ ഗവർണറേറ്റിലെ ഹെൽത്ത് സിറ്റീസ് പദ്ധതി ആഭ്യന്തര മന്ത്രി കേണൽ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് അസ്സയ്യിദ് ജവാദ് ഹസൻ, പബ്ലിക് സെക്യൂരിറ്റി ചീഫ് ലഫ്. ജനറൽ താരിഖ് ബിൻ ഹസൻ അൽ ഹസൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ വിവിധ സർക്കാർ അതോറിറ്റികളും മന്ത്രാലയങ്ങളുമായി സഹകരിച്ച് ഹെൽത്ത് സിറ്റീസ് പദ്ധതി നടപ്പാക്കാൻ മുന്നോട്ടുവന്ന കാപിറ്റൽ ഗവർണറേറ്റിനെ ആഭ്യന്തര മന്ത്രി  പ്രശംസിച്ചു. 

ഗവർണർ ശൈഖ് റാശിദ് ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുകയും ഇതിന് സഹായം നൽകിയ മുഴുവൻ സർക്കാർ അതോറിറ്റികൾക്കും മന്ത്രാലയങ്ങൾക്കും ആശംസകൾ നേരുകയും ചെയ്തു. 

article-image

stdrsys

You might also like

  • Lulu Exchange
  • Straight Forward

Most Viewed