ബഹ്റൈനിലെ റിയൽ എസ്റ്റേറ്റ് വിപണി ക്രമാനുഗതമായി വളരുന്നതായി റിപ്പോർട്ട്


ബഹ്റൈനിലെ റിയൽ എസ്റ്റേറ്റ് വിപണി ക്രമാനുഗതമായി വളരുന്നതായി റിപ്പോർട്ട്. സർവേ ആൻഡ് ലാൻഡ് രജിസ്‌ട്രേഷൻ ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം 11 ശതമാനം വർദ്ധനവാണ് ഈ വർഷം ആദ്യ പകുതിയിൽ ഇടപാടുകളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്.  54,26,43,611 ദീനാറിന്റെ ഇടപാടുകളാണ് ഈ വർഷം ആദ്യപാദത്തിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ നടന്നത്. രണ്ടാം പാദത്തിൽ 29,96,18,639 ദീനാറിന്റെ ഇടപാടുകളാണ് ഉണ്ടായിരിക്കുന്നത്. ആറു മാസത്തിനുള്ളിൽ ആകെ ഇടപാടുകളുടെ എണ്ണം 13,397 ആണ്.

കോവിഡിനുമുമ്പുള്ള കാലത്തെക്കാൾ  റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  നിലവിൽ വില്ലകളെക്കാൾ അപ്പാർട്ട്മെന്റുകളുടെ വിൽപ്പനയാണ് കൂടുതൽ ആയി നടന്നത്. വിദേശികൾക്ക് രാജ്യത്ത് സ്വത്ത് വാങ്ങുന്നത് അടുത്തകാലത്ത് എളുപ്പമാക്കിയിരുന്നു.  ഭൂമി ഇടപാടുകളിലുണ്ടായ വർധനവ് അതിന്റെ പ്രതിഫലനമാണെന്ന് അഭിപ്രായവും ഉണ്ടായിട്ടുണ്ട്. 

article-image

dfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed