വോയിസ് ഓഫ് ട്രിവാൻഡ്രം കുട്ടികൾക്കായി ചിത്രരചനാ മത്സരം നടത്തി


വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ലേഡീസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ വേനൽശലഭങ്ങൾ എന്ന പേരിൽ കുട്ടികൾക്ക് വേണ്ടി സൽമാബാദിലെ അൽ ഹിലാൽ ആശുപത്രിയിൽ വെച്ച് കളറിങ്ങ് ആന്റ് ഡ്രോയിങ്ങ് മത്സരം നടത്തി. അമ്പതോളം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.  ലേഡീസ് വിങ് പ്രസിഡണ്ട് അനുഷ്‌മ പ്രശോഭിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടനയോഗത്തിൽ  ലേഡീസ് വിങ് സെക്രെട്ടറി നീതു കിഷോർ സ്വാഗതം പറഞ്ഞു. കലാകാരൻമാരായ മുഹമ്മദ് അൻസാരി , സജീഷ് പന്തളം, സാമ്രാജ് ആർ നായർ എന്നിവരായിരുന്നു വിധികർത്താക്കൾ.

അൻവർ നിലമ്പൂർ ,ഷാജി മൂതല, അൽഹിലാൽ ബ്രാഞ്ച് ഹെഡ് ഫൈസൽ ഖാൻ എന്നിവരുടെ സാന്നിധ്യത്തിൽ വിജയികളായ കുട്ടികൾക്ക് ട്രോഫിയും പങ്കെടുത്ത കുട്ടികൾക്ക് പാർട്ടിസിപ്പേഷൻ സെർട്ടിഫിക്കേറ്റും കൈമാറി. ലേഡീസ് വിങ് ജോയിന്റ് സെക്രെട്ടറി സുനി സെൽവരാജ് നന്ദി രേഖപ്പെടുത്തി. 

article-image

്ിപുിപ

You might also like

  • Lulu Exchange
  • Straight Forward

Most Viewed