ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി അൽ നമൽ ആൻഡ് വികെഎൽ ഗ്രൂപ്പ് ചെയർമാൻ


ഇന്ത്യൻ രാഷ്ട്രീയത്തിലെ എളിമ നിറഞ്ഞ വ്യക്തിത്വത്തിന് ഉടമയായ മുൻ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് അൽ നമൽ ആൻഡ് വികെഎൽ ഗ്രൂപ്പ് ചെയർമാൻ  വർഗീസ് കുര്യൻ. സാധാരണക്കാരുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ഉമ്മൻചാണ്ടിയുടെ ദേഹവിയോഗം കേരളത്തിന് തീരാനഷ്ടമാണ് എന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു. കേരള രാഷ്ട്രീയത്തിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച ഉമ്മൻചാണ്ടിയുടെ ജീവിതം ഒരു വരും തലമുറയ്ക്ക് പാഠപുസ്തകമാണ്. സാധാരണക്കാരുടെ പ്രശ്നങ്ങളിൽ എന്നും  നിലകൊണ്ട ഉമ്മൻചാണ്ടി രാഷ്ട്രീയ രംഗത്ത് ഒരു അത്ഭുത പ്രതിഭാസമാണ്.

അദ്ദേഹവുമായി വളരെ വർഷത്തെ പരിചയം നിലനിർത്തുവാനും ബഹ്റൈനിൽ  പലതവണ എത്തിയപ്പോഴും നേരിട്ട് ബന്ധം പുതുക്കുവാനും ഉമ്മൻചാണ്ടിയുടെ സന്ദർശനം നിമിത്തം ആയിട്ടുണ്ട്. ജനസമ്പർക്ക പരിപാടിയിലൂടെ ജനകീയമായ പ്രവർത്തനത്തിന് ഐക്യരാഷ്ട്രസഭ  ബഹറിനിൽ വച്ച് ഉമ്മൻ ചാണ്ടിക്ക് ആദരവ് നൽകിയ ചടങ്ങുകളിൽ അദ്ദേഹത്തോടൊപ്പം പങ്കെടുക്കുവാൻ സാധിച്ച ഓർമ്മകൾ ഇന്നും ഊഷ്മളമായി മനസ്സിൽ തങ്ങിനിൽക്കുന്നു. ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. വർഗീസ് കുര്യൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

article-image

fhyf

You might also like

  • Lulu Exchange
  • Straight Forward

Most Viewed