രാജ്യത്തെ വിദ്യാഭ്യാസ ഗുണനിലവാരം കണക്കാക്കുന്നതിന് സർവേ നടത്തും
രാജ്യത്തെ വിദ്യാഭ്യാസ ഗുണനിലവാരം കണക്കാക്കുന്നതിന് സർവേ നടത്തുമെന്ന് ഇൻഫർമേഷൻ ആൻഡ് ഇ− ഗവൺമെൻറ് ആൻഡ് അതോറിറ്റി വ്യക്തമാക്കി. രാജ്യത്തെ മനുഷ്യവിഭവ ശേഷി സൂചിക കണക്കാക്കുന്നതിനും അന്താരാഷ്ട്ര, റീജനൽ തലത്തിലും ബഹ്റൈൻറെ സ്ഥാനം അടയാളപ്പെടുത്തുന്നതിനും സർവേ ഗുണം ചെയ്യുമെന്ന് കരുതുന്നു. അന്താരാഷ്ട്ര നിലവാരത്തിൽ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന സർവേ സർക്കാർ സർവിസസ് കാൾ സെൻററുമായി സഹകരിച്ചാണ് നടത്തുക.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ രാജ്യം കൈവരിച്ച നേട്ടത്തിൻറെ സൂചിക കണക്കാക്കാനും കഴിയും. 15 വയസ്സ് കഴിഞ്ഞ 10,000 പേരെ സർവേയിൽ പങ്കാളികളാക്കുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
sdfgdg

