അനധികൃത നിർമാണത്തിന്റെ പേരിൽ ജുഫൈറിലും സീഫിലും 37 കെട്ടിടങ്ങൾക്ക് നോട്ടീസ്


അനധികൃത നിർമാണത്തിന്റെ പേരിൽ  ജുഫൈറിലും സീഫിലും 37 കെട്ടിടങ്ങൾക്ക് നോട്ടീസ് നൽകിയതായി കാപിറ്റൽ മുനിസിപ്പൽ കൗൺസിൽ അറിയിച്ചു. അനുമതിയില്ലാതെ ചുമർ നിർമ്മിച്ച് സ്റ്റോറാക്കി മാറ്റുന്ന പ്രവണതയ്ക്കെതിരെയാണ് നടപടികൾ സ്വീകരിച്ചിരിക്കുന്നത്.  താമസസ്ഥലമായി ഉപയോഗിക്കുന്ന കെട്ടിടത്തിൻറെ ഭാഗം ഒരു കാരണവശാലും സ്റ്റോറായി ഉപയോഗിക്കാൻ പാടില്ലെന്നാണ് നിയമം.

സ്റ്റോറിന് പ്രത്യേക ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കുകയും അധികൃതരിൽനിന്നുളള അനുമതി വാങ്ങുകയും പ്രത്യേക സുരക്ഷാ സംവിധാനങ്ങളൊരുക്കുകയും ചെയ്യേണ്ടതുണ്ട്.  ഇതൊന്നും പാലിക്കാതെ സ്റ്റോറാക്കി മാറ്റിയ കെട്ടിടങ്ങളുടെ ഉടമകൾക്കാണ് നോട്ടീസ് നൽകിയിട്ടുള്ളത്.

article-image

asrsfrs

You might also like

  • Lulu Exchange
  • Straight Forward

Most Viewed