ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ ഈദ് മീറ്റ് 2023 സംഘടിപ്പിച്ചു
ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഈദ് മീറ്റ് 2023 എന്ന പേരിൽ അംഗങ്ങൾക്കായുള്ള സംഗമവും കലാവിരുന്നും സംഘടിപ്പിച്ചു. മനാമ കെ സിറ്റി ബിസിനസ് സെന്ററിൽ നടന്ന ചടങ്ങിൽ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരായ ഫസൽ ഹക്ക്, നജീബ് കടലായി എന്നിവർ മുഖ്യാഥിതികളായി. ചടങ്ങിൽ CA പരീക്ഷയിൽ മികച്ചവിജയം നേടിയ ഗ്രൂപ്പംഗം ബഷീർ സികെയുടെ മകൾ നജ്ല മുബീനെ ആദരിച്ചു.
ഗ്രൂപ്പ് അഡ്മിൻമാരായ റയീസ് എം.ഇ, ഫൈസൂക്ക് ചാക്കാൻ, റഫ്സി, ഷാഹിന ഫൈസൂക്ക്, ഫർസാന, സുഫൈജ, എക്സിക്യൂട്ടീവ് അംഗങ്ങളായ സൈനുദ്ദീൻ കണ്ടിക്കൽ, നിസാർ കെസി, സവാദ്, നൗഷാദ് കണ്ടിക്കൽ, മഷൂദ്, നസീർ പി.കെ എന്നിവർ പരിപാടി നിയന്ത്രിച്ചു.
േൂേു

