ബഹ്റൈനിൽ ആൽമണ്ട് ഫെസ്റ്റിവൽ ജൂലൈ എട്ടിന് ആരംഭിക്കും
ജൂലൈ എട്ട് മുതൽ ജൂലൈ 15 വരെ ബുധയയിലെ ഫാർമേഴ്സ് മാർക്കറ്റിൽ വെച്ച് ഇതാദ്യമായി ആൽമണ്ട് ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്ന് മുനിസിപ്പൽ മന്ത്രാലയത്തിലെ അഗ്രിക്കൾച്ചർ ആന്റ് മറൈൻ റിസോർസ് അണ്ടർസെക്രട്ടറി ഡോ ഖാലിദ് അഹമദ് അറിയിച്ചു.
ആൽമണ്ട് ഉത്പാദനത്തിെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ആൽമണ്ടുമായി ബന്ധപ്പെട്ടുള്ള വിവിധ ഉത്പന്നങ്ങളുടെ പ്രദർശനവും ഉണ്ടായിരിക്കും. ആൽമണ്ട് കൃഷി നടത്തുന്ന 15 ബഹ്റൈനി സ്വദേശികളും മൂന്ന് സ്വദേശി കുടുംബങ്ങളുമാണ് പ്രധാനമായും ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്. നാല് വ്യത്യസ്ത തരത്തിലുള്ള ആൽമണ്ട് ഇനങ്ങളാണ് ഇവർ പ്രദർശിപ്പിക്കുന്നത്.
efrdsf

