വാഹന നമ്പർപ്ലേറ്റ് വർക്ക്ഷോപ്പ് ഇനി ശനിയാഴ്ചകളിലും

ഇൻഡസ്ട്രിയൽ ഏരിയയിലെ വാഹന നമ്പർപ്ലേറ്റ് വർക്ക്ഷോപ്പ് ഇനി ശനിയാഴ്ചകളിലും തുറന്നുപ്രവർത്തിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ശനിയാഴ്ച മുതൽ പ്രാബൽയത്തിലാവും. ഗതാഗത വകുപ്പിനു കീഴിൽ സന്ദർശകർക്ക് കൂടുതൽ സജ്ജീകരണങ്ങൾ ഏർപ്പെടുത്താനും സൗകര്യപ്രദമായി സേവനങ്ങൾ ലഭ്യമാക്കുന്നതിനുമാണ് ഇത്തരം ഒരു തീരുമാനമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ട്വിറ്ററിലൂടെ വ്യക്തമാക്കി.
ശനിയാഴ്ച രാവിലെ എട്ടു മുതൽ ഉച്ച 12 വരെ ആയിരിക്കും പ്രവർത്തനസമയമെന്നും അധികൃതർ അറിയിച്ചു.
57r7