‘ഹൃദയപൂർവം മാലാഖ’ മത്സരവിജയികളെ പ്രഖ്യാപിച്ചു

കൊല്ലം പ്രവാസി അസോസിയേഷനും കെ.പി.എ ഹോസ്പിറ്റൽ ചാരിറ്റി വിങ്ങും സംയുക്തമായി അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് ബഹ്‌റൈനിലെ നഴ്സുമാർക്കായി ഹൃദയപൂർവം മാലാഖ എന്ന പേരിൽ സംഘടിപ്പിച്ച അനുഭവക്കുറിപ്പ് മത്സരവിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം സൂസൻ എബ്രഹാം (ബി.ഡി.എഫ് ഹോസ്പിറ്റൽ), രണ്ടാം സമ്മാനം ജിൻസി മജു (ബി.ഡി.എഫ് ഹോസ്പിറ്റൽ). മൂന്നാം സമ്മാനം ഷൈനിമോൾ സീലസ് തങ്കം എന്നിവർ കരസ്ഥമാക്കി. ഏതു ഘട്ടത്തിലും ഏതു സ്ഥലത്തും കർത്തവ്യബോധം ഉള്ളവരായിരിക്കണം ഭൂമിയിലെ മാലാഖമാർ എന്നതിൽ ഊന്നിയ മികച്ച അനുഭവക്കുറിപ്പുകളുമാണ് ലഭിച്ചതെന്ന് വിധികർത്താക്കൾ അറിയിച്ചു.
വിജയികൾക്കുള്ള സമ്മാനം മേയ് 19ന് ബി.എം.സി ഹാളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
hrd