എസ്എസ്എല്‍സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 99.70 ശതമാനം വിജയം

ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ടിഎച്ച്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.70 ശതമാനമാണ് വിജയം. കഴിഞ്ഞതവണത്തേക്കാള്‍ വിജയ ശതമാനം കൂടി. 0.44 ശതമാനമാണ് വര്‍ധന. 99.26 ശതമാനമായിരുന്നു കഴിഞ്ഞവര്‍ഷത്തെ വിജയം. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി തിരുവനന്തപുരത്ത് വൈകുന്നേരം മൂന്നിനാണ് ഫലപ്രഖ്യാപനം നടത്തിയത്.
ഏറ്റവും കൂടുതല്‍ വിജയം കണ്ണൂര്‍ ജില്ലയില്‍. 99.94 ശതമാനമാണ് വിജയം. ഏറ്റവും കുറവ് വിജയം വയനാട് ജില്ലയില്‍. 98.41 ശതമാനമാണ് വിജയം. 68,604 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ എ പ്ലസ് ലഭിച്ചു. ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറം ജില്ലയില്‍. 4,856 വിദ്യാര്‍ഥികള്‍ക്കാണ് എ പ്ലസ് ലഭിച്ചത്. പാലാ, മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപ ജില്ലകള്‍ക്ക് 100 ശതമാനം വിജയം. പരീക്ഷാഫലമറിയാന്‍ വിപുലമായ സംവിധാനങ്ങള്‍ളാണ് ഒരുക്കിയിട്ടുള്ളത്. വൈകുന്നേരം നാല് വിവിധ ഔദ്യോഗിക വെബ്സെറ്റുകളിലും ആപ്പിലും ഫലം ലഭ്യമാണ്.
adsdasadsads