മയക്കുമരുന്ന് കടത്ത്; അമേരിക്കൻ പൗരന് 10 വർഷം തടവും പിഴയും

മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ബഹ്റൈനിലെ വിവിധ ക്ലബുകളിലെ കളിക്കാരനായ അമേരിക്കൻ പൗരന് നാലാം ക്രിമിനൽ കോടതി 10 വർഷം തടവിനും 5,000 ദീനാർ പിഴയടക്കാനും വിധിച്ചു. രണ്ടാം പ്രതിയായ ഹോട്ടൽ മാനേജറെ വെറുതെ വിടാനും കോടതി ഉത്തരവിട്ടു. രണ്ട് കിലോ മരിജുവാന എയർ കാർഗോ വഴി എത്തിച്ചതിനാണ് കളിക്കാരൻ പിടിയിലായത്. കളിക്കാരനെ വിശ്വസിച്ച് അറിയാതെ കുറ്റകൃത്യത്തിലേർപ്പെടാൻ തുനിഞ്ഞതിനാണ് ഹോട്ടൽ മാനേജർ പിടിയിലായിരുന്നത്.
എന്നാൽ, ഹോട്ടൽ മാനേജരെ വഞ്ചിക്കാനാണ് പ്രതി ശ്രമിച്ചതെന്ന് കോടതിക്ക് ബോധ്യപ്പെടുകയും അതിന്‍റെ അടിസ്ഥാനത്തിൽ വെറുതെ വിടുകയുമായിരുന്നു. കാർഗോ വഴിയെത്തിയ സാധനം മയക്കുമരുന്നാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ചോദ്യംചെയ്യലിൽ രണ്ടാം പ്രതി മൊഴി നൽകുകയും ചെയ്തിരുന്നു.
qewqe