മെട്രോ റെയിൽ പദ്ധതി രണ്ട് വർഷത്തിനകം യാത്ഥാർത്ഥ്യമാകുമെന്ന് സൂചന

ബഹ്റൈന്റെ ഗതാഗതമേഖലയിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് കരുതപ്പെടുന്ന മെട്രോ റെയിൽ പദ്ധതി രണ്ട് വർഷത്തിനകം യാത്ഥാർത്ഥ്യമാകുമെന്ന് ഗവൺമെന്റ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കുന്നതിനുള്ള കരാർ ഡൽഹി മെട്രോയ്ക്കാണ് ലഭിച്ചിരിക്കുന്നത്. 2 ബില്യൺ ഡോളർ ആണ് പദ്ധതിയുടെ ഏകദേശ ചിലവ്. 109 കിലോമീറ്റർ ദൂരം താണ്ടുന്ന തരത്തിൽ ഇരുപത് സ്റ്റേഷനുകൾ നിർമ്മിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. രണ്ട് ഘട്ടങ്ങളിലായിട്ടാണ് പദ്ധതി പൂർത്തികരിക്കുക. ആദ്യ ഘട്ടത്തിൽ ബഹ്റൈൻ വിമാനത്താവളം മുതൽ സീഫ് മാൾ വരെയുള്ള റെയിൽപാതയാണ് നിർമ്മിക്കുന്നത്.
കിങ്ങ് ഫൈസൽ ഹൈവെ വഴി പോകുന്ന, 13 കിലോമീറ്റർ നീളമുള്ള ഈ പാതയിൽ 9 സ്റ്റേഷനുകളാണ് ഉണ്ടാവുക. ഇതിന് ശേഷം ജുഫൈറിൽ നിന്ന് ഇസാടൗണിലേയ്ക്ക് 11 സ്റ്റേഷനുകളെ ഉൾക്കൊളിച്ചുള്ള 15.6 കിലോമീറ്റർ പാതയും നിർമ്മിക്കും. പിന്നീട് സൽമാനിയ, ടൂബ്ലി, സിഞ്ച് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കും മെട്രോ ഓടിതുടങ്ങും.
ോൈിോാേി