ബഹ്‌റൈൻ പ്രതിഭ സാഹിത്യവേദി മുരുകൻ കാട്ടാക്കടയുമായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു

ബഹ്‌റൈൻ പ്രതിഭ സാഹിത്യവേദി മലയാളം മിഷൻ ഡയറക്ടറും, കവിയുമായ മുരുകൻ കാട്ടാക്കടയുമായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. ഭാഷയും സാഹിത്യവും പുതുതലമുറയ്ക്ക് പകർന്നു കൊടുക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്നും പ്രവാസികളും പ്രവാസി സംഘടനകളും ഇക്കാര്യത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. മുഖാമുഖത്തിൽ സദസ്സിലെ ചോദ്യങ്ങൾക്കുള്ള മറുപടിക്കൊപ്പം അദ്ദേഹത്തിന്റെ കവിതകളും ചൊല്ലി കവി സദസുമായി സംവദിച്ചു. പ്രതിഭ രക്ഷാധികാരി സമിതി അംഗം ബിനു മണ്ണിൽ അധ്യക്ഷത വഹിച്ചു. സാഹിത്യ വേദി കൺവീനർ ശ്രീജ ദാസ് സ്വാഗതം പറഞ്ഞു.
പ്രതിഭ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. സാഹിത്യ വേദി എക്സിക്യൂട്ടീവ് അംഗം എ.സി.രാജീവൻ നന്ദി രേഖപ്പെടുത്തി.
fuyjyg