കർണാടക വിജയം ആഘോഷമാക്കി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ ചാപ്റ്റർ

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ ചാപ്റ്റർ കർണാടക തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വിജയം കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ആഡിറ്റോറിയത്തിൽ വിപുലമായി ആഘോഷിച്ചു. ഐഒസി പ്രസിഡന്റ് മുഹമ്മദ് മൻസൂറിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഐഒസി സോഷ്യൽ മീഡിയ ചെയർമാനും അമേരിക്കയിലെ ഐഒസിയുടെ സോഷ്യൽ മീഡിയ ഭാരവാഹിയും കൂടിയായ അവി ഡാൻഡിയ മുഖ്യാതിഥിയായിരുന്നു.
പരിപാടിയോടനുബന്ധിച്ച് വീഡിയോകോൾ മുഖേന ഐഒസി ദേശീയ ചെയർമാൻ ഡോ സാം പിട്രോഡ, ഐഒസി ദേശീയ ജനറൽ സെക്രട്ടറി ഡോ ആരതി കൃഷ്ണ എന്നിവർ പ്രവർത്തകരോട് സംസാരിച്ചു. മഹാത്മാഗാന്ധി കൾച്ചർ സെന്റർ കെഎംസിസി വിഭാഗം പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.
dfgdgfdfg