ശ്രദ്ധേയമായി വോയ്‌സ് ഓഫ് ആലപ്പിയുടെ ആദ്യ രക്തദാനക്യാമ്പ്

ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പി സൽമാനിയ ഹോസ്പിറ്റലിൽ വച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നൂറിലധികം അംഗങ്ങൾ രക്തദാനം നടത്തി. പരിപാടിയുടെ ഭാഗമായി നടന്ന പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം പറഞ്ഞു.
rn
അമ്പത്തഞ്ചാമത്തെ പ്രാവശ്യം ബ്ലഡ് ഡൊണേഷൻ നടത്തിയ വോയ്‌സ് ഓഫ് ആലപ്പി മനാമ ഏരിയ പ്രെസിഡന്റ് സുരേഷ് പുത്തെൻവിളയിലിനെ ചടങ്ങിൽ വച്ച് ഖലീൽ അബു ദൈലാമി പൊന്നാട അണിയിച്ച് ആദരിച്ചു.
ghghdgtrdgrt