മലയാളം മിഷൻ ബഹ്റൈനിലെ ഭാഷാഅധ്യാപകരെ ആദരിച്ചു


ലോകമെമ്പാടും മലയാള ഭാഷയും സംസ്കാരവും പ്രചരിപ്പിക്കുന്നതിനായി മലയാളം മിഷൻ നടത്തുന്ന പ്രവർത്തനങ്ങളിൽ ബഹ്റൈൻ ചാപ്റ്ററിന്റെ കീഴിൽ കഴിഞ്ഞ അഞ്ച് വർഷത്തിലധികമായി ഭാഷാ പ്രവർത്തനം നടത്തുന്ന അധ്യാപകരെ മലയാളം മിഷൻ ആദരിച്ചു. പരസ്പരം ' എന്ന ഭാഷാപ്രവർത്തകരുടെ സംഗമത്തിൽ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട അധ്യാപകർക്ക് പ്രശസ്തിപത്രവും ഫലകവും കൈമാറി. അധ്യാപകരായി രജിസ്റ്റർ ചെയ്ത് ഒരു വർഷം പൂർത്തിയാക്കിയ അധ്യാപകർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും അദ്ദേഹം നിർവ്വഹിച്ചു.

2020ൽ അഞ്ച് വർഷത്തെ സേവനം പൂർത്തിയാക്കിയ അധ്യാപകരെയാണ് ആദരിച്ചത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ മലയാളം മിഷൻ ആഗോളതലത്തിൽ നടത്തിയ വിവിധ മത്സരങ്ങളിൽ ബഹ്റൈനിൽ നിന്നും മത്സരിച്ചു വിജയിച്ച കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമുള്ള സമ്മാനങ്ങളുടെ വിതരണവും മുരുകൻ കാട്ടാക്കട നിർവ്വഹിച്ചു.

article-image

ലോകമെമ്പാടും മലയാള ഭാഷയും സംസ്കാരവും പ്രചരിപ്പിക്കുന്നതിനായി മലയാളം മിഷൻ നടത്തുന്ന പ്രവർത്തനങ്ങളിൽ  ബഹ്റൈൻ ചാപ്റ്ററിന്റെ കീഴിൽ  കഴിഞ്ഞ അഞ്ച് വർഷത്തിലധികമായി ഭാഷാ പ്രവർത്തനം നടത്തുന്ന അധ്യാപകരെ മലയാളം മിഷൻ ആദരിച്ചു.   പരസ്പരം ' എന്ന ഭാഷാപ്രവർത്തകരുടെ സംഗമത്തിൽ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട അധ്യാപകർക്ക് പ്രശസ്തിപത്രവും ഫലകവും കൈമാറി. 

article-image

dffgdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed