ദ ന്യൂ ഇന്ത്യൻ സ്‌കൂളിൽ ആർട്ട് ആൻഡ് ക്രാഫ്റ്റ് എക്‌സിബിഷൻ സംഘടിപ്പിച്ചു

ദ ന്യൂ ഇന്ത്യൻ സ്‌കൂളിൽ ആർട്ട് ആൻഡ് ക്രാഫ്റ്റ് എക്‌സിബിഷൻ സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രദർശനത്തിൽ ഒന്നുമുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും കലാസൃഷ്ടികൾ പ്രദർശിപ്പിച്ചു. ദ ന്യൂ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ഡോ. ജാൻ എം.ടി. തോട്ടുമാലിൽ ഉദ്ഘാടനം ചെയ്തു.
വിവിധ കലാസൃഷ്ടികൾ, കരകൗശല വസ്തുക്കൾ, ത്രീഡി മോഡലുകൾ, പെയിന്റിങ്ങുകൾ, സ്കെച്ചുകൾ, പാസ്റ്റൽ കളറിങ് എന്നിവ പ്രദർശിപ്പിച്ചു. വിദ്യാർഥികളെയും ആർട്ട് ആൻഡ് ക്രാഫ്റ്റ് വിഭാഗത്തെയും സ്കൂൾ മാനേജ്മെന്റ് അഭിനന്ദിച്ചു.
ോേിോി