ബഹ്‌റിൻ മലയാളീ കത്തോലിക്ക സമൂഹത്തിന്റെ 'പ്രതീക്ഷ' ശ്രദ്ധേയമായി

ബഹ്‌റിൻ മലയാളീ കത്തോലിക്ക സമൂഹം മെയ് ദിനത്തോട് അനുബന്ധിച് മനാമ തിരുഹൃദയ ദേവാലയത്തിൽ സംഘടിപ്പിച്ച പ്രതീക്ഷ എന്ന പരിപാടി ശ്രദ്ധേയമായി. ഔർ ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ പ്രീസ്റ്റ് ഇൻ ചാർജ് ഫാ. സജി തോമസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മനാമ തിരുഹൃദയ ദേവാലയം അസി. വികാരി ഫാ.ഫ്രാൻസിസ് ജോസഫ് അനുഗ്രഹ പ്രഭാഷണം നടത്തി. കോർഡിനേറ്റർ ജോസ് ജോസഫ് ആശംസയും, പ്രോഗ്രാം കോർഡിനേറ്റർ രഞ്ജിത് ജോൺ നന്ദിയും പറഞ്ഞു. പ്രവാസ ജീവിതത്തിൽ നേരിടുന്ന മാനസിക സമ്മർദത്തിന്റെ കാരണങ്ങൾ, പരിഹാരനിർദേശങ്ങൾ എന്നിവയെ കുറിച്ചുള്ള ബോധവത്കരണ ക്ലാസും ഇതോടൊപ്പം നടന്നു.
പ്രവാസി ഗൈഡൻസ് ഫോറം കൗൺസിലർമാരായ വിമല തോമസ്, വി എം ജോസഫ് , ലത്തീഫ് കോലിക്കൽ, എന്നിവരാണ് ക്ലാസുകൾ നയിച്ചത്. ഹൃദയാഘാതം പോലെയുള്ള അടിയന്തര ഘട്ടങ്ങളെ അതിജീവിക്കാനുള്ള സിപിആർ പരിശീലനം മുഹമ്മദ് ഫാസിൽ നൽകി. ഇതോടൊപ്പം നോർക്കയുടെ സേവനങ്ങളെ കുറിച്ച് പിജിഎഫ് അഡ്വൈസറി ബോർഡ് അംഗം വിശ്വനാഥൻ ഭാസ്കരൻ വിശദീകരിച്ചു.
്ു്ു