നിയമമേഖലയിൽ ബഹ്റൈനും സിംഗപ്പൂരും തമ്മിൽ സഹകരിക്കുന്നതിനുള്ള ധാരണപത്രത്തിൽ ഒപ്പുവെച്ചു

നിയമമേഖലയിൽ ബഹ്റൈനും സിംഗപ്പൂരും തമ്മിൽ സഹകരിക്കുന്നതിനുള്ള ധാരണപത്രത്തിൽ ഒപ്പുവെച്ചു. വ്യാപാര സംബന്ധമായ കേസുകൾ തീർപ്പാക്കുന്നതിന് ബഹ്റൈൻ ഇന്‍റർനാഷനൽ കോമേഴ്സ്യൽ കോർട്ട് (ബി.ഐ.സി.സി) എന്ന പേരിൽ അന്താരാഷ്ട്ര വ്യാപാര കോടതി സ്ഥാപിക്കാനാണ് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായത്. സിംഗപ്പൂർ ഇന്‍റർനാഷണൽ കൊമേഴ്സ്യൽ കോർട്ടിന്‍റെ മോഡലിലായിരിക്കും ഇത് സ്ഥാപിക്കപ്പെടുക. സുപ്രീം ജുഡീഷ്യൽ കൗൺസിൽ വൈസ് ചെയർമാൻ ഷെയ്ഖ് ഖാലിദ് ബിൻ അലി ആൽ ഖലീഫയുടെ കഴിഞ്ഞ വർഷത്തെ സിംഗപ്പൂർ സന്ദർശനത്തിനിടെയായിരുന്നു കരാറിൽ ഒപ്പുവെച്ചത്.
സിംഗപ്പൂരിനെ പ്രതിനിധീകരിച്ച് ചീഫ് ജസ്റ്റിസ് സന്ദരീഷ് മേനോനാണ് കരാറിൽ ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളിൽനിന്നുമുള്ള ബന്ധപ്പെട്ടവരെ ഉൾപ്പെടുത്തി സംയുക്ത കമ്മിറ്റിയും രൂപവത്കരിച്ചിരുന്നു.
artset