നാൽപതു വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് യൂസഫ് മണോളി നാട്ടിലേക്ക്


നാൽപതു വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് യൂസഫ് മണോളി നാട്ടിലേക്ക്. ഞായറാഴ്ച രാവിലെ എയർ അറേബ്യ വിമാനത്തിലാണ് മടക്കയാത്ര. വടകര ഓർക്കാട്ടേരി സ്വദേശിയായ യൂസഫ് 1983 ആഗസ്റ്റ് 23നാണ് പ്രവാസിയായി ബഹ്റൈനിൽ എത്തുന്നത്. ഫദീല റസ്റ്റാറന്റിലായിരുന്നു ആദ്യം ജോലി. പിന്നീട് 1986ൽ കഫറ്റീരിയ തുടങ്ങി. നാട്ടിലേക്ക് തിരിക്കുമ്പോൾ കൈയിൽ സമ്പാദ്യമായൊരുപാടൊന്നുമില്ലെങ്കിലും നാൽപത് വർഷത്തോളം പ്രവാസികൾക്കും സ്വദേശികൾക്കും ഭക്ഷണം നൽകാൻ കഴിഞ്ഞ നിർവൃതിയുണ്ട്. അതുതന്നെയാണ് ഏറ്റവും വലിയ പുണ്യ പ്രവർത്തനമെന്നും യൂസഫ് വിശ്വസിക്കുന്നു.

മകൻ യഹിയയാണ് ഇപ്പോൾ കമാൽ കഫറ്റീരിയ നടത്തുന്നത്. ആസിയയാണ് ഭാര്യ. ഡോ. യാസ്മിന മറിയം, ഡോ. മുഹമ്മദ് യാസിർ, മുഹമ്മദ് യൂനുസ് എന്നിവരാണ് മറ്റു മക്കൾ.

article-image

47r678

You might also like

  • NEC

Most Viewed