പ്രവാസി ബാഡ്മിന്‍റൺ ടൂർണമെന്റിൽ കിംസ് ഹെൽത്ത് അൽ റബീഹ് വിജയികൾ


ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ സംഘടിപ്പിച്ച അൽ റബീഹ് വിന്നേഴ്സ് ട്രോഫിക്കും മാളൂസ് റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള പ്രവാസി ബാഡ്മിന്‍റൺ ടൂർണമെന്റിൽ കിംസ് ഹെൽത്ത് അൽ റബീഹ് വിന്നേഴ്സ് ട്രോഫി കരസ്ഥമാക്കി. സ്മാഷേഴ്സ് ബാഡ്മിന്‍റൻ ക്ലബ് മാളൂസ് റണ്ണേഴ്സ് ട്രോഫിക്ക് അർഹരായി. ബഹ്റൈനിലെ പ്രമുഖ ബാഡ്മിന്‍റൺ ടീമുകൾ മാറ്റുരച്ച മത്സരത്തിൽ കിംസ് ഹെൽത്തിനു വേണ്ടി ബിബീഷ് ബാലകൃഷ്ണനും അരുൺ രാജും പൊരുതിയപ്പോൾ സ്മാഷേഴ്സ് ബാഡ്മിന്‍റൻ ക്ലബിന് വേണ്ടി ഫൈസൽ സലീമും മുഹമ്മദ് ഷഹ്സാദും റാക്കറ്റേന്തി.

ബഹ്റൈനിലെ പ്രശസ്ത ആക്റ്റിവിസ്റ്റും യോഗ പരിശീലകയുമായ ഫാത്തിമ അൽ മൻസൂരി ബാഡ്മിന്‍റൺ ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ചു. 

article-image

്ീബ

You might also like

  • Lulu Exchange
  • Straight Forward

Most Viewed