ദാറുൽ ഈമാൻ കേരള മദ്രസകൾ നാളെ തുറക്കും
മദ്രസ എഡ്യുക്കേഷൻ ബോർഡിന് കീഴിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ദാറുൽ ഈമാൻ കേരള മദ്രസകൾ നാളെ തുറക്കും. മദ്രസകളിലേക്ക് അഡ്മിഷൻ തുടരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. നാല് വയസ്സ് മുതലുള്ള കുട്ടികൾക്കാണ് അഡ്മിഷൻ നൽകുക. ലോവർ മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള മദ്രസയിൽ മികവുറ്റ പഠനാന്തരീക്ഷമാണ് ഒരുക്കിയിട്ടുള്ളത്.
പുതിയ അക്കാദമിക വർഷം മെയ് 5−ന് ആരംഭിക്കും. മനാമ , റിഫ കാമ്പസുകളിലേക്കുള്ള അഡ്മിഷനും മറ്റ് അന്വേഷണങ്ങൾക്കും 36513453 (മനാമ), 34026136 (റിഫ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
e46e



