ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു


ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയ ദിശ സെന്ററുമായി സഹകരിച്ച് സൗഹൃദ ഇഫ്‌താർ സംഘടിപ്പിച്ചു. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ പരിപാടിയിൽ സംബന്ധിച്ചു. സൗഹൃദ ഇഫ്‌താറിൽ അനസ് നദ്‌വി റമദാൻ സന്ദേശം നൽകി. വ്യക്തിയുടെയും സമൂഹത്തിന്റെയും നന്മകൾ പോഷിപ്പിക്കാനുള്ള പ്രചോദനമാണ് റമദാൻ എന്ന് അദ്ദേഹം പറഞ്ഞു. പരസ്‌പരം സൗഹൃദവും സ്നേഹവും പങ്ക് വെക്കാൻ ഇത്തരത്തിലുള്ള ഇഫ്‌താർ സംഗമങ്ങൾ ധാരാളമായി നടക്കേണ്ടതുണ്ട്. ഇതിലൂടെ മനസുകൾ അടുക്കപ്പെടുകയും പരസ്പരമുള്ള ബന്ധം ഊഷ്മളമാവുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ഏരിയ പ്രസിഡന്റ് അബ്ദുൽ ജലീൽ ആമുഖവും സമീറ നൗഷാദ് നന്ദിയും പറഞ്ഞു.

ഹേബ നജീബ് ഖുർആനിൽ നിന്നും അവതരിപ്പിച്ചു. ഹെലൻ ജെയിൻസ്, മരിയ ജോൺസൺ എന്നിവർ ഗാനങ്ങളാലപിച്ചു. നൗഷാദ് മീത്തൽ, കെ. സലാഹുദ്ധീൻ, ആർ.സി.ശാക്കിർ, എൻ.കെ. മുഹമ്മദ് അലി, ബാസിം തുടങ്ങിയവർ നേതൃത്വം നൽകി.  

article-image

xccxh

You might also like

  • Lulu Exchange
  • Straight Forward

Most Viewed