കെഎംസിസി ഹമദ് ടൗൺ കമ്മിറ്റി ഇഫ്താർ സംഗമം ശ്രദ്ധേയമായി


കെഎംസിസി ഹമദ് ടൗൺ ഏരിയ കമ്മറ്റി സംഘടിപ്പിച്ച ഫാമിലി ഇഫ്താർ മീറ്റ് സംഘാടന മികവ് കൊണ്ടും പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. കെഎംസിസി ഹമദ് ടൗൺ ഏരിയ കമ്മിറ്റി പ്രസിഡന്റ്  അബൂബക്കർ പാറക്കടവ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി ഇല്യാസ് മുറിച്ചാണ്ടി സ്വാഗതവും ട്രഷറർ അബ്ബാസ് വയനാട് നന്ദിയും പറഞ്ഞു. 

അസ്ലം ഹുദവി കണ്ണാടിപറമ്പ് നസീഹത്ത് നടത്തി. കരീം ഹാജി റോണ, മൊയ്തു ഹാജി സിംസിം, മുഹമ്മദലി ചങ്ങരംകുളം, ഗഫൂർ എടച്ചേരി, ഷുക്കൂർ അൽഫ, സകരിയ്യ എടച്ചേരി, മരക്കാർ കിണാശേരി, സുബൈർ പാലക്കാട്, റുമൈസ് കണ്ണൂർ, ആഷിഖ് പരപ്പനങ്ങാടി തുടങ്ങിയവർ നേതൃത്വം നൽകി. ഗഫൂർ ഉണ്ണിക്കുളം, ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി, ഹാരിസ് വിവി തൃത്താല, ശിഹാബ് പ്ലസ് ഹുസൈൻ വയനാട് തുടങ്ങിയവർ സംബന്ധിച്ചു. 

article-image

കെഎംസിസി ബഹ്‌റൈൻ സിഎച്ച്  സെന്ററിലേക്കുള്ള സഹായധനം ഇഫ്താർ സംഗമത്തിൽ വെച്ച് ഹമദ് ടൗൺ ഏരിയ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ പാറക്കടവ്, ഹമദ് ടൗൺ ഏരിയ സിഎച്ച് സെന്റർ നിരീക്ഷകൻ കുരുട്ടി മൊയ്തു ഹാജിക്ക്  കൈമാറി.

article-image

ുപ

You might also like

  • Lulu Exchange
  • Straight Forward

Most Viewed