ബഹ്‌റൈനിലെ ഏറ്റവും വലിയ ഇഫ്താർ വിരുന്നൊരുക്കി കെഎംസിസി

ബഹ്‌റൈനിലെ പ്രവാസികൾക്കായി ഏറ്റവും വലിയ ഇഫ്താർ വിരുന്നൊരുക്കി കെഎംസിസി ബഹ്‌റൈൻ. ആറായിരത്തിൽ അധികം പേർ പങ്കെടുത്ത ഗ്രാൻഡ് ഇഫ്താർ സംഗമം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഇസ ടൌൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ വിരുന്നിൽ സ്ത്രീകളുടെയും കുട്ടികളുടെയും വലിയ പങ്കാളിത്തവും ബഹ്റൈനിലെ മലയാളി കൂട്ടായ്മകളുടെ ഭാരവാഹികൾക്ക് പുറമെ ബിസിനസ് രംഗത്തെ പ്രമുഖരും മീഡിയ പ്രതിനിധികളും പങ്കെടുത്തു.
കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ച സംഗമത്തിൽ ക്യാപിറ്റൽ ഗവർണറേറ് ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ആൻഡ് ഫോള്ളോഅപ്പർ അഹ്‌മദ് ലോറി സമസ്ത പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദീൻ തങ്ങൾ, ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, അൽ റബീഹ് മെഡിക്കൽ സെന്റർ ചെയർമാൻ മുജീബ് അടാട്ടിൽ എന്നിവർ സംസാരിച്ചു. സുഹൈൽ മേലടി ഖിറാഅത് നിർവഹിച്ചു.
അൽ റബീഹ് മെഡിക്കൽ ഗ്രൂപ്പിന്റെയും അലി വെൻചറിന്റെയും സഹകരണത്തോടെ ഒരുക്കിയ പ്രോഗ്രാമിന് ട്രഷറര്‍ റസാഖ് മൂഴിക്കല്‍, സീനിയര്‍ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, വൈസ് പ്രസിഡന്റ്‌റുമാരായ ശംസുദ്ധീന്‍ വെള്ളികുളങ്ങര, ഗഫൂര്‍ കൈപ്പമംഗലം, ഷാഫി പാറക്കട്ട, എ. പി. ഫൈസൽ, സലീം തളങ്കര, ടിപ്പ് ടോപ്പ് ഉസ്മാൻ സെക്രട്ടറിമാരായ ഒ കെ കാസിം, കെ. കെ. സി. മുനീർ, അസ്‌ലം വടകര, എം. എ. റഹ്മാൻ, ശരീഫ് വില്യപ്പള്ളി,നിസാർ ഉസ്മാൻ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ ജില്ല, ഏരിയ, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളും വളണ്ടിയർമാരും പ്രവർത്തനങ്ങൾ സംഗമത്തെ മികവുറ്റതാക്കി. കെഎംസിസി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി കെ. പി. മുസ്തഫ നന്ദിയും പറഞ്ഞു.
MVNHVJH