വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം ഇഫ്താർ സംഗമം സംഘടിപ്പിച്ചു


വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ അൽ ഹിലാൽ ഹോസ്പിറ്റൽ സൽമാബാദ് ബ്രാഞ്ചിൽ വെച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ലേഡീസ് വിങ് പ്രസിഡൻറ് അനുഷ്‌മ പ്രശോഭ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി രാഗി വിഷ്ണു സ്വാഗതം പറഞ്ഞു. അൻവർ നിലമ്പൂർ റമദാൻ സന്ദേശം നൽകുകയും, വി ഒ റ്റി പ്രസിഡന്റ് പ്രമോദ് മോഹൻ, ജനറൽ സെക്രട്ടറി സരിത വിനോജ് , സാമൂഹിക പ്രവർത്തകരായ സെയ്ദ് ഹനീഫ്, മുഹമ്മദ് സൽമാൻ, അബ്ദുൽ സലാം എ.പി, മറ്റു അസോസിയേഷൻ അംഗങ്ങളായ ദീപക് തണൽ, ജയേഷ്, ഷീലു വർഗീസ് , സിജി തോമസ്, വിഷ്ണു ജി പി, ജോൺ വർഗീസ് ജ്യോതി കൃഷ്ണ സ്കിൽ മിഷൻ അക്കാദമി മാനേജിംഗ് ഡയറക്ടർ പ്രിൻസി അജി, അൽ ഹിലാൽ ഹോസ്പിറ്റൽ ബ്രാഞ്ച് ഹെഡ് ഫൈസൽ ഖാൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. 200ൽ പരം ആളുകൾ പങ്കെടുത്ത ഇഫ്താർ സംഗമത്തിന് വി ഒ റ്റി ലേഡീസ് വിങ് വൈസ് പ്രസിഡന്റ്‌ ശില്പ പ്രിജിലാൽ, ലേഡീസ് വിങ് അംഗങ്ങൾ, വി ഒ റ്റി മറ്റു അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. വി ഒ റ്റി ലേഡീസ് വിങ് ജോയിൻ സെക്രട്ടറി നീതു കിഷോർ നന്ദിയും പറഞ്ഞു.

article-image

hvjhvjh

article-image

mjhvjhv

article-image

,bkhbjh

You might also like

Most Viewed