മുഹറഖ് മലയാളി സമാജം മെമ്പേഴ്സ് നൈറ്റും അഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു


മുഹറഖ് മലയാളി സമാജം മെമ്പേഴ്സ് നൈറ്റും അഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനവും മുഹറഖ് അൽ ഇസ്ലാഹ് ഹാളിൽവെച്ച് സംഘടിപ്പിച്ചു. അഞ്ചാം വാർഷികാഘോഷങ്ങളുടെ ഉദ്‌ഘാടനം ചലച്ചിത്ര നടിയും ബഹ്‌റൈൻ പ്രവാസിയുമായ ജയ മേനോൻ നിർവഹിച്ചു. പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂർ അധ്യക്ഷനായ ചടങ്ങിൽ ആക്റ്റിംഗ് സെക്രട്ടറി ലത്തീഫ് K സ്വാഗതവും പ്രോഗ്രാം കൺവീനർ മൻഷീർ നന്ദിയും പറഞ്ഞു.

മെമ്പർഷിപ് വിതരണ ഉദ്‌ഘാടനം രക്ഷധികാരി എബ്രഹാം ജോൺ മെമ്പർഷിപ് കൺവീനർ മുഹമ്മദ്‌ ഷാഫിക്ക് നൽകി നിർവ്വഹിച്ചു. ഉപദേശക സമിതി അംഗം അബ്ദുൽ റഹുമാനു മെമ്പർഷിപ് ആക്റ്റിംഗ് സെക്രട്ടറി ലത്തീഫ് k നൽകി. സ്ഥാപക പ്രസിഡന്റ് അനസ് റഹിം എം എം എസ് പിന്നിട്ട നാൾവഴികൾ എന്ന വിഷയം അവതരിപ്പിച്ചു. പ്രകാശ് വടകര, സാമൂഹിക പ്രവർത്തകൻ മണിക്കുട്ടൻ കോട്ടയം ,ട്രഷറർ ബാബു MK എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജയാമേനോനുള്ള ഉപഹാരം മുൻ പ്രസിഡന്റും ഉപദേശകസമിതി അംഗവുമായ അൻവർ നിലമ്പൂർ കൈമാറി മുൻ സെക്രട്ടറി ആനന്ദ് വേണുഗോപാൽ ആയിരുന്നു പരിപാടിയുടെ അവതാരകൻ. വിവിധ ഏരിയകളിൽ മെഗാ മെഡിക്കൽ ക്യാമ്പുകൾക്ക് ഇതിന്റെ ഭാഗമായി തുടക്കമായി,പരിപാടിയിൽ MMS കലാ കാരന്മാർ അവതരിപ്പിച്ച വിവിധ പരിപാടികളും അരങ്ങേറി.

article-image

dfhgdfrgdgd

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed