പ്രവാസി ഗൈഡൻസ് ഫോറം സ്പ്രിങ്ങ് ക്യാമ്പ് സംഘടിപ്പിക്കുന്നു


ബഹ്റൈനിൽ നോർക്കാ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന പ്രഫഷണൽ കൗൺസിലർമാരുടെ സംഘടനയായ പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 19 മുതൽ 31 വരെയുള്ള പത്ത് ദിവസങ്ങളിൽ സ്പ്രിങ്ങ് ക്യാമ്പ് സംഘടിപ്പിക്കുന്നു. മാഹൂസിലെ പിജിഎഫ് ആസ്ഥാനത്ത് വെച്ച് നടക്കുന്ന ക്യാമ്പിൽ ആറ് വയസ് മുതൽ 16 വയസ് വരെ പ്രായമുള്ള കുട്ടികൾക്കാണ് പ്രവേശനം നൽകുന്നത്. വ്യക്തിത്വവികസന പരിപാടികൾക്കൊപ്പം ഇത്തവണ കുട്ടികൾക്കായുള്ള വിവിധ വിനോദപരിപാടികളും ഉണ്ടായിരിക്കുമെന്ന് ചെയർമാൻ ഡോ ജോൺ പനക്കൽ അറിയിച്ചു. 2016 മുതൽക്കാണ് കുട്ടികൾക്കായുള്ള വിവിധ ക്യാമ്പുകൾ പിജിഎഫ് വിദഗ്ധരായ അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ ആരംഭിച്ചത്. കൂടുതൽ വിവരങ്ങൾക്ക് 3568 0258 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

article-image

ghfghfghfg

You might also like

Most Viewed