ഇന്ത്യൻ ക്ലബ് 'സമർപൻ@108′ മാർച്ച് 20ന്


ഇന്ത്യൻ ക്ലബ് 'സമർപൻ@108′ സംഗീത പരിപാടി മാർച്ച് 20ന് തിങ്കളാഴ്ച ക്രൗൺ പ്ലാസ ഹോട്ടലിൽവെച്ച് വൈകുന്നേരം 7:30ന് നടക്കും. പ്രശസ്ത ഗായകരായ പത്മകുമാർ, ആദിത്യ & ദേവാനന്ദ് എന്നിവർ നയിക്കുന്ന ഗാനസന്ധ്യയിൽ ക്ഷണിക്കപ്പെട്ട 500 ഓളം പേർക്കാണ് പ്രവേശനം നൽകുന്നത്. ബഹ്റൈൻ മന്ത്രാലയ ഉദ്യോഗസ്ഥരും ഈ മെഗാ പരിപാടിയിൽ പങ്കെടുക്കും. ഒരാൾക്ക് 25 ദിനാർ എന്ന നിരക്കിലും, പത്ത് സീറ്റുകൾ ഉള്ള ടേബിൾ ബുക്ക് ചെയ്യാൻ 250 ദിനാർ എന്നീ നിരക്കിലുമാണ് ടിക്കറ്റുകൾ വിതരണം ചെയ്യുന്നത്. ടേബിൾ ബുക്കിംഗിനായി 39427425 അല്ലെങ്കിൽ 34330835 എന്നീ നമ്പറുകളിലാണ് ബന്ധപ്പടേണ്ടത്. ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ.എം. ചെറിയാൻ, ജനറൽ സെക്രട്ടറി ശ്രീ.സതീഷ് ഗോപിനാഥൻ, മുൻ ഇന്ത്യൻ ക്ലബ്ബ് പ്രസിഡന്റ് സ്റ്റാലിൻ ജോസഫ്, ഈവന്റ് കൺവീനർ എബ്രഹാം ജോൺ, അജി ബാസി, സനൽകുമാർ മുത്തുവേൽ എന്നിവർ പങ്കെടുത്തു.

article-image

dsfgdfgdfg

article-image

dfgdfgdfgdg

You might also like

Most Viewed