കൊയിലാണ്ടിക്കൂട്ടം - ലോറൽസ് എഡ്യൂക്കേഷൻ സെമിനാർ സംഘടിപ്പിച്ചു


കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ വനിതാ വിഭാഗം ലോറൽസ്‌ സെന്റർ ഫോർ ഗ്ലോബൽ എഡ്യൂക്കേഷനുമായി ചേർന്ന് സെമിനാർ സംഘടിപ്പിച്ചു. വനിതകൾക്ക് നിലച്ചു പോയ വിദ്യാഭ്യാസം തുടരുവാനും സ്വയം വരുമാനം കണ്ടെത്തുവാനും പ്രചോദനം ലഭ്യമാക്കാനുള്ള വിഷയത്തിൽ ലോറൽസ് എഡ്യൂക്കേഷൻ സിഇഒ അഡ്വ: ജലീൽ സെമിനാറിൽ സംസാരിക്കുകയും സദസ്സുമായി സംവദിക്കുകയും ചെയ്തു. വനിതാ വിഭാഗം കൺവീനർ ആബിദ ഹനീഫ് സ്വാഗതം പറഞ്ഞ സെമിനാറിൽ അബി ഫിറോസ്, ജിജി മുജീബ് എന്നിവർ വനിതകൾക്ക് ആത്മവിശ്വാസത്തിൽ ഊന്നി വരുമാനം കണ്ടെത്തുവാൻ ഒഴിവ് സമയങ്ങൾ എങ്ങിനെ ഉപയോഗപ്രദമാക്കാം എന്നതിന് അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു.

ലോക വനിതാ ദിനത്തോടനുബന്ധിച്ച് വീട്ടമ്മമാരായ സ്ത്രീകൾക്ക് പ്രയോജനം ലഭിക്കുവാനാണ് ഇത്തരം ഒരു സെമിനാർ സംഘടിപ്പിച്ചതെന്നും ഇതിനായി ലോറൽസ്‌ സെന്റർ ഫോർ ഗ്ലോബൽ എഡ്യൂക്കേഷനുമായി ചേർന്ന് തുടർ പ്രവർത്തനങ്ങൾ ഉണ്ടാകുമെന്നും കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് ഗിരീഷ് കാളിയത്ത്, ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ എന്നിവർ അറിയിച്ചു. ട്രെഷർ നൗഫൽ നന്തി പരിപാടിക്ക് നന്ദി രേഖപ്പെടുത്തി.

article-image

gdfgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed