WMC ബഹ്‌റൈൻ പ്രോവിൻസ് വനിതാവിഭാഗം ഡോ. എ.കെ സന്തുവിനെ ആദരിച്ചു

വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രോവിൻസ് വനിതാ വിഭാഗം അന്താരാഷ്ട്ര വനിതാ ദിനം സമുചിതമായി ആഘോഷിച്ചു. ബഹ്‌റൈൻ കാനൂ ഗാർഡനിൽ വച്ച് നടന്ന പരിപാടിയിൽ WMC ബഹ്‌റൈൻ പ്രോവിൻസ് വനിതാവിഭാഗം പ്രസിഡണ്ട് കൃപാ രാജീവ്, അസോസിയേറ്റ് സെക്രട്ടറി ഷെജിൻ സുജിത്, മെമ്പർഷിപ്പ് സെക്രട്ടറി രമ സന്തോഷ്, പി ആർ ആൻഡ് മീഡിയ സെക്രട്ടറി മിനി പ്രമിലേഷ്, എന്റർടൈൻമെന്റ് സെക്രട്ടറി സ്വാതി പ്രമോദ്, നീതു രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
സൽമാനിയ മെഡിക്കൽ കോംപ്ലെക്സിലെ സീനിയർ ഡോക്ടറും, ആതുര സേവന രംഗത്ത് കഴിഞ്ഞ 39 വർഷങ്ങളായി സ്തുത്യർഹമായ സേവനം നൽകിവരുന്ന Dr. A. K. സന്തുവിനെ ചടങ്ങിൽ ആദരിച്ചു. Dr. സന്തു ബഹ്‌റൈനിലെ ആതുര സേവന രംഗത്ത് നൽകി വരുന്ന വിലമതിക്കാനാവാത്ത സംഭാവനകളെ പറ്റിയും, ദേശീയ അന്തർദേശീയ രംഗങ്ങളിൽ ഈ നൂറ്റാണ്ടിൽ വനിതകൾ കൈവരിച്ച മുന്നേറ്റങ്ങളെയും പരാമർശിച്ച് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ എഡ്യൂക്കേഷൻ ഫോറം ജനറൽ സെക്രട്ടറി Dr. ഷെമിലി P ജോൺ സംസാരിച്ചു. ഗ്ലോബൽ വൈസ് പ്രസിഡണ്ട് ജെയിംസ് ജോൺ, മിഡിൽ ഈസ്റ്റ് ചെയർമാൻ രാധാകൃഷ്ണൻ തെരുവെത്ത്, പ്രൊവിൻസ് പേട്രൺ ദേവരാജ്, WMC ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് എബ്രഹാം സാമുവൽ, പേട്രൺ വൈസ് ചെയർമാൻ വിനോദ് നാരായണൻ, വൈസ് പ്രസിഡന്റ് ഹരീഷ് നായർ, ട്രഷറർ ജിജോ ബേബി, സുജിത് കൂട്ടില, രാജീവ് മേനോൻ, അബ്ദുള്ള ബെള്ളിപ്പാടി, തോമസ് വൈദ്യൻ, രോഹിത് കെ നായർ എന്നിവർ പങ്കെടുത്തു.
GHJGJGHJGHJ