സമസ്ത പൊതുപരീക്ഷ ബഹ്റൈനിൽ ഒരുക്കങ്ങൾ പൂർത്തിയായി


നാളെയും മറ്റന്നാളുമായി ബഹ്റൈനിലെ സമസ്ത കേരള ഇസ്‌ലാ മത വിദ്യഭ്യാസ ബോഡിന്റെ അംഗീകാരമുള്ള 9 മദ്റസകളിലേയും 5, 7, 10 , 12 ക്ലാസുകളിലെ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന സമസ്ത പൊതുപരീക്ഷാ നടത്തിപ്പിനായും ഒരുക്കങ്ങൾ പൂർത്തിയായതായി സമസ്ത ബഹ്റൈൻ ഭാരവാഹികൾ അറിയിച്ചു. ഈ വർഷം മനാമയിലെ സമസ്ത ഓഡിറ്റോറിയത്തിൽ ഒരു കേന്ദ്രങ്ങളിലാണ് പൊതുപരീക്ഷ നടക്കുന്നത്.

പരീക്ഷ സൂപ്രണ്ട് ബഹ്റൈൻ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പരീക്ഷ ബോഡ് ചെയർമാൻ അശ്റഫ് അൻവരി ചേലക്കരയുടെ നേതൃത്തിൽ പത്ത് സൂപ്പർവൈസർമാരെ പരീക്ഷ നടത്തിപ്പിനായി നിയമിച്ചിട്ടുണ്ട്. നാളെ ജുമുഅക്ക് ശേഷം 3 മണിക്ക് പരീക്ഷ ആരംഭിക്കും. 5, 7, 10 , 12 , ക്ലാസുകളിലായി 190 വിദ്യാർത്ഥികളാണ് ഈ വർഷം ബഹ്റൈനിൽ പരീക്ഷ എഴുതുന്നത്.

article-image

a

You might also like

Most Viewed