അഫ്ഗാനിൽ സ്ഫോടനം; താലിബാൻ ഗവർണർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ വടക്കൻ ബാൽഖ് പ്രവിശ്യയിൽ സ്ഫോടനത്തിൽ ഗവർണർ കൊല്ലപ്പെട്ടു. മുഹമ്മദ് ദാവൂദ് മുസമ്മിൽ ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്‍റെ ഓഫീസിലാണ് സ്ഫോടനം ഉണ്ടായത്. 2021ൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയ ശേഷം കൊല്ലപ്പെട്ട ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. സ്ഫോടനത്തിന്‍റെ കാരണം അറിവായിട്ടില്ല. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഭീകരസംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല.
ആക്രമണത്തിൽ മറ്റൊരാൾ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി പേർക്ക് പരിക്കേറ്റു. ചാവേർ ആക്രമണമാണ് ഉണ്ടായതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. കിഴക്കൻ പ്രവിശ്യയായ നൻഗർഹാറിൽ ഗവർണറായിരുന്നപ്പോൾ ഐഎസിനെതിരെ മുസമ്മിൽ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് അദ്ദേഹത്തെ ബാൽഖിലേക്ക് മാറ്റിയത്.
setdr