കെ.പി.എ ജില്ലാ പ്രതിനിധി സമ്മേളനം നടന്നു


കൊല്ലം പ്രവാസി അസോസിയേഷൻ 2022 -2024 കാലയളവിലെ ആദ്യ ജില്ലാ പ്രതിനിധി സമ്മേളനം മാമീർ ജടായു നഗറിൽ വച്ച് നടന്നു. 10 ഏരിയ കമ്മിറ്റി ഭാരവാഹികള്‍, പ്രവാസിശ്രീ യൂണിറ്റു ഹെഡ്സ്, സെൻട്രൽ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ അടങ്ങിയ 80 അംഗ ജില്ലാ പ്രതിനിധികള്‍ സമ്മേളനത്തിൽ പങ്കെടുത്തു. പ്രതിനിധി സമ്മേളനം , സംഘടനാ സമ്മേളനം എന്നീ രണ്ടു ഘട്ടങ്ങളിലായി നടന്ന സമ്മേളനം കെ.പി.എ ട്രെഷറർ രാജ് കൃഷ്ണൻ ഉത്‌ഘാടനം ചെയ്തു. സാമൂഹ്യ പ്രവർത്തകൻ ചെമ്പൻ ജലാൽ മുഖ്യാതിഥിയായി പങ്കെടുത്തു. പ്രസിഡന്റ് നിസാർ കൊല്ലം സംഘടനാ ക്‌ളാസ് എടുത്തു. 10 ഏരിയ കമ്മിറ്റികളുടേയും, പ്രവാസി ശ്രീ യൂണിറ്റുകളുടെയും കഴിഞ്ഞ കാല പ്രവർത്തന റിപ്പോർട്ട് കെപിഎ ജനറല്‍സെക്രട്ടറിക്ക് കൈമാറി. തുടർന്ന് കെ.പി.എയുടെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ അവതരിപ്പിച്ചു. കെ.പി.എ വൈ. പ്രസിഡന്റ് കിഷോർ കുമാർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിനു സെക്രട്ടറി അനോജ് മാസ്റ്റർ സ്വാഗതം പറയുകയും അസി. ട്രെഷറർ ബിനു കുണ്ടറ നന്ദി അറിയിക്കുകയും ചെയ്തു.

article-image

jgfhjg

article-image

mhgjh

article-image

ngfhg

article-image

mjhjg

article-image

mhvjh

article-image

jgfjg

You might also like

  • Lulu Exchange
  • Straight Forward

Most Viewed