വോയ്‌സ് ഓഫ് ആലപ്പി മെംബർഷിപ് വിതരണ ഉദ്ഘാടനം നടത്തി

ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പി മെംബർഷിപ് വിതരണ ഉദ്ഘാടനം നടത്തി. സെക്രട്ടറി ജിനു ജി. കൃഷ്‌ണൻ, വൈസ് പ്രസിഡന്റ് അനസ് റഹിം എന്നിവർ ചേർന്ന് ആദ്യ മെമ്പർഷിപ്പ് കാർഡ് കൈമാറി. വോയ്‌സ് ഓഫ് ആലപ്പിയിലെ മുതിർന്ന അംഗവും റിഫ ഏരിയ കമ്മിറ്റി അംഗവുമായ സുധാകരൻ ടി.കെ ആദ്യ അംഗത്വ കാർഡ് ഏറ്റുവാങ്ങി. വോയ്‌സ് ഓഫ് ആലപ്പി പ്രസിഡൻറ് സിബിൻ സലീം, ജനറൽ സെക്രട്ടറി ധനേഷ് മുരളി, ട്രഷറർ ജി ഗിരീഷ് കുമാർ, വൈസ് പ്രസിഡന്‍റ് വിനയചന്ദ്രൻ നായർ എന്നിവർ സന്നിഹിതരായിരുന്നു. രണ്ടുമാസം നീണ്ടുനിൽക്കുന്ന മെംബർഷിപ് കാമ്പയിൻ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.
ഫെബ്രുവരി 24 മുതൽ ഏപ്രിൽ 30 വരെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് കാമ്പയിൻ നടക്കുക. വിവിധ ഹോസ്പിറ്റലുകൾ, ഹോട്ടലുകൾ, മണി എക്സ്ചേഞ്ചുകൾ തുടങ്ങിയവയുടെ ഡിസ്‌കൗണ്ടുകൾകൂടി ലഭിക്കുന്ന രീതിയിലാണ് അംഗത്വകാർഡ് ക്രമീകരിച്ചിരിക്കുന്നത്. വോയ്‌സ് ഓഫ് ആലപ്പിയിൽ അംഗങ്ങളാകാൻ താൽപര്യമുള്ള ബഹ്‌റൈനിലുള്ള ആലപ്പുഴ ജില്ലക്കാർക്ക് 6667 1555 അല്ലെങ്കിൽ 3318 4205 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.
ghfghfghfgh