ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് വാർഷിക ദിനം സംഘടിപ്പിച്ചു

ഇന്ത്യൻ സ്കൂൾ റിഫ ക്യാമ്പസ് വാർഷിക ദിനം ‘ഫാന്റസിയ-2023’ ശ്രദ്ധേയമായി. ജഷൻമാൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വിദ്യാഭ്യാസ റിസ്‌ക് അസസ്‌മെന്റ് ആൻഡ് ലീഗൽ അഫയേഴ്‌സ് ആക്ടിങ് ഡയറക്ടർ റീം അൽ സനൈ മുഖ്യാതിഥിയായിരുന്നു.
വിദ്യാഭ്യാസ വിദഗ്ധരായ സാറാ ഇബ്രാഹിം അൽദേരാസി, റീം മുഹമ്മദ് അൽദാൻ, ശൈഖ റാഷിദ് അൽ ഖലീഫ, കമ്മിറ്റി അഫയേഴ്‌സ് സ്‌പെഷലിസ്റ്റ് അലി ഖലീഫ അൽജൗദർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, അസി. സെക്രട്ടറി പ്രേമലത എൻ.എസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുർഷിദ് ആലം, ബിനു മണ്ണിൽ വറുഗീസ്, രാജേഷ് എം. എൻ., അജയകൃഷ്ണൻ വി, മുഹമ്മദ് നയാസ്, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ പങ്കെടുത്തു.
സ്റ്റുഡന്റ് കൗൺസിൽ അംഗങ്ങൾ അടങ്ങുന്ന സംഘം സ്വാഗത നൃത്തം അവതരിപ്പിച്ചു. പ്രിൻസിപ്പൽ പമേല സേവ്യർ സ്വാഗതം പറഞ്ഞു. വിവിധ മത്സരങ്ങളിലെ വിജയികൾക്കും 2022-23 അധ്യയന വർഷത്തെ ഗ്രൂപ് ചാമ്പ്യന്മാർക്കും സർട്ടിഫിക്കറ്റുകളും ട്രോഫികളും സമ്മാനിച്ചു. ഹെഡ് ബോയ് ആൽവിൻ കുഞ്ഞിപറമ്പത്ത്, ഹെഡ് ഗേൾ മറിയം അഹ്മദ് ഫാത്തി ഇബ്രാഹിം എന്നിവർ നന്ദി രേഖപ്പെടുത്തി.
dfgfgdfgfdg
gfjhfghfghf