രണ്ടാമത് ഇന്ത്യൻ ക്ലബ് റാപ്പിഡ് ചെസ് ടൂർണമെന്റ് സമാപിച്ചു

രണ്ടാമത് ഇന്ത്യൻ ക്ലബ് റാപ്പിഡ് ചെസ് ടൂർണമെന്റ് വൻ വിജയമായതായി സംഘാടകർ. ഇന്ത്യൻ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ടൂർണമെന്റിൽ 15ഓളം രാജ്യങ്ങളിൽ നിന്നായി 250ലധികം കളിക്കാർ അമേച്വർ, ഫൈഡ് റേറ്റഡ് എന്നീ വിഭാഗങ്ങളിലായി പങ്കെടുത്തു.
അമേച്വർ വിഭാഗത്തിൽ ഇന്ത്യയിൽ നിന്നുള്ള ദിലീപ് എസ്.നായറും ഫൈഡ് റേറ്റഡ് വിഭാഗത്തിൽ മൊറോക്കൻ താരം തിസ്സിർ മുഹമ്മദ് എന്നിവർ ചാമ്പ്യന്മാരായി.
ബഹ്‌റൈൻ ചെസ് ഫെഡറേഷൻ പ്രസിഡന്റ് ഖാലിദ് ബർഹാനുദ്ദീൻ അൽ അവാദി, ജനറൽ സെക്രട്ടറി അൽ ബുർഷൈദ് ഇബ്രാഹിം, ഇന്ത്യൻ ക്ലബ് ജനറൽ സെക്രട്ടറി സതീഷ് ഗോപിനാഥൻ നായർ, പ്രസിഡന്റ് കെ.എം. ചെറിയാൻ എന്നിവർ ചേർന്ന് വിജയികൾക്കു സമ്മാനം വിതരണം ചെയ്തു.
ഈ വർഷം തന്നെ ചെസുമായി ബന്ധപ്പെട്ട് ഒരു ടൂർണമെന്റ് കൂടി നടത്താനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ ക്ലബ്ബ് അധികൃതർ. എസിഎ ഡയറക്ടർ അർജുൻ കക്കാടത്ത്, ഇൻഡോർ ഗെയിംസ് സെക്രട്ടറി അരുൺ ജോസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
dhdfhdghghd