ശമ്പളത്തിനും ആനുകൂല്യങ്ങൾക്കും പണമില്ലെന്ന് ചിന്ത ജെറോം; ധനവകുപ്പ് യുവജനക്കമ്മിഷന് കൂടുതൽ തുക അനുവദിച്ചു


യുവജനക്കമ്മിഷന് കൂടുതൽ തുക അനുവദിച്ച് ധനവകുപ്പ്. 18 ലക്ഷം രൂപയാണ് അധികമായി അനുവദിച്ചത്. ശമ്പള ഓണറേറിയം, യാത്ര ബത്ത തുടങ്ങിയ ചിലവുകൾക്കാണ് തുക അനുവദിച്ചത്. നേരത്തെ നൽകിയ 76 ലക്ഷം ചെലവായ സഹചര്യത്തിലാണ് അധിക തുക അനുവദിച്ചത്. ഇത് തികയാതെ വന്നതിനാൽ ഡിസംബറിൽ 9 ലക്ഷം വീണ്ടും അനുവദിച്ചിരുന്നു. ഇതിനെല്ലാം പുറമെയാണ് 18 ലക്ഷം വീണ്ടും അനുവദിച്ചത്.

സംസ്ഥാന യുവജന കമ്മീഷൻ ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ പണമില്ല. ഇക്കാര്യം അറിയിച്ച് യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം ധനകാര്യ വകുപ്പിന് കത്തയച്ചു. സംസ്ഥാന സർക്കാറിനോട് 26 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. 18 ലക്ഷം രൂപ അനുവദിച്ചു.

കഴിഞ്ഞ ബജറ്റിൽ യുവജന കമ്മീഷന് അനുവദിച്ചത് 76.06 ലക്ഷം രൂപയാണ്. ചിന്തയുടെ ശമ്പള കുടിശിക ഇനത്തിൽ 8.5 ലക്ഷം രൂപ കിട്ടാനുണ്ട്. ഇതടക്കം 26 ലക്ഷം രൂപയാണ് സർക്കാരിനോട് ചോദിച്ചത്. ഇതിൽ 18 ലക്ഷം രൂപയാണ് അനുവദിച്ചത്.

article-image

wt6eyd

You might also like

  • Lulu Exchange
  • Straight Forward

Most Viewed