വിഷ്വൽ ട്രാൻസ്ലേഷൻ ആർട്ട് എക്സിബിഷന് തുടക്കമായി

ബഹ്റൈൻ ആർട്ട് ഹബ്ബിന്റെ സഹകരണത്തോടെ ഇന്ത്യൻ ഫൈൻ ആർട്സ് സൊസെറ്റിയും ഡെയിലിട്രിബ്യൂൺ സംയുക്തമായി സംഘടിപ്പിക്കുന്ന വിഷ്വൽ ട്രാൻസ്ലേഷൻ ആർട്ട് എക്സിബിഷന് തുടക്കമായി. മാഹൂസിലെ മക്കൻഡീസ് ടവറിലുള്ള ഡെയിലി ട്രിബ്യൂൺ ഓഫീസിൽ വെച്ച് നടക്കുന്ന പ്രദർശനം ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു.
അഭ്യന്തര മന്ത്രാലയത്തിലെ ഹ്യുമൻ റിസോർസെസ് ആന്റ് ഫൈനാൻസ് ഡയറക്ടർ നഈഫ് ഷെറൂഖി വിശിഷ്ടാതിഥിയായിരുന്നു. ഡെയ്ലി ട്രിബ്യൂൺ ചെയർമാൻ പി ഉണ്ണികൃഷ്ണൻ, ഇന്ത്യൻ ഫൈൻ ആർട്സ് സൊസെറ്റി പ്രസിഡണ്ട് നിഷ രംഗരാജൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഫെബ്രവരി 28 വരെയാണ് പ്രദർശനം നടക്കുന്നത്. ഇന്ത്യയിൽ നിന്നും ബഹ്റൈനിൽ നിന്നുമുള്ള പത്തോളം കലാകാരൻമാരുടെ കലാസൃഷ്ടികളാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്.
ോ
ോ
ോ
ോ
ോ
ോ
ോോ
ോ
ോ
ോ
ോ