മനോജ് വടകരയെ ജനത കൾചറൽ സെന്റർ ബഹ്റൈൻ കമ്മിറ്റി ആദരിച്ചു

ഐ.വൈ.സി. ബഹ്റൈന്റെ ഈ വർഷത്തെ ഏറ്റവും നല്ല സാമൂഹിക പ്രവർത്തകനുള്ള അവാർഡ് കരസ്ഥമാക്കിയ ജെ.സി.സി ട്രഷറർ മനോജ് വടകരയെ ജനത കൾചറൽ സെന്റർ ബഹ്റൈൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. പ്രസിഡന്റ് നജീബ് കടലായി അധ്യക്ഷത വഹിച്ചു.
ബഹ്റൈനിൽ കഴിഞ്ഞ 30 വർഷമായി ജീവകാരുണ്യ, സാമൂഹിക മേഖലകളിൽ സജീവമായി ഇടപെടുന്ന മനോജ് വടകരക്ക് ഉത്തരവാദിത്തം കൂടുതലായി നിറവേറ്റുന്നതിന് പുരസ്കാരം പ്രചോദനമാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ഭാസ്കരൻ, സന്തോഷ് മേമുണ്ട, ടി.പി. വിനോദൻ, ദിനേശൻ, ജയരാജൻ, പ്രജീഷ്, ജയപ്രകാശ്, ജിബിൻ, ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. മനോജ് വടകര മറുപടിപ്രസംഗം നടത്തി. പവിത്രൻ കള്ളിയിൽ സ്വാഗതവും വി.പി. ഷൈജു നന്ദിയും പറഞ്ഞു.
ോ