ബികെഎസ് വനിതാവേദി നിർവാഹകസമിതിയുടെ സ്ഥാനാരോഹണം നടന്നു


ബഹ്‌റൈൻ കേരളീയ സമാജം വനിതാവേദി അംഗങ്ങളുടെ 2023 -2024 കമ്മിറ്റിയിലേക്കുള്ള സ്ഥാനാരോഹണം നടന്നു. വനിതാവേദി പ്രസിഡന്റ് മോഹിനി തോമസ് ജനറൽ സെക്രട്ടറി നിമ്മി റോഷൻ എന്നിവർ അടങ്ങുന്ന പതിനഞ്ചംഗ കമ്മിറ്റിയാണ് നിലവിൽ വന്നത്.ടെലിവിഷൻ അവതാരികയും സാമൂഹിക പ്രവർത്തകയുമായ രഞ്ജിനി മേനോൻ മുഖ്യാതിഥി ആയിരുന്നു. സ്റ്റേജ് പെർഫോർമർ കോതേശ്വരി കണ്ണൻ അവതരിപ്പിച്ച പരിപാടിയൊടൊപ്പം നൃത്ത അദ്ധ്യാപിക വിദ്യശ്രീയുടെ നേതൃത്വത്തിൽ ആദ്യ എന്ന നൃത്ത നാടകവും മറ്റു കലാപ്രകടനങ്ങളും നടന്നു. കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള , ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് എന്നിവർ ചടങ്ങിൽ പങ്കടുത്തു.

ചടങ്ങിൽ ബികെഎസ് ജിസിസി കലോൽത്സവം 2023ന്റെ ലോഗോ പ്രകാശനവും നടന്നു. ഹരീഷ് മേനോൻ ആണ് ലോഗോ ഡിസൈൻ ചെയ്തത്. ഇത്തവണ മറ്റ് ഗൾഫ് രാജ്യങ്ങളിലെ സ്കൂൾ വിദ്യാർത്ഥികളെ കൂടി ഉൾപ്പെടുത്തിയാണ് പരിപാടി നടക്കുന്നത്. ബിനു വേലിയിൽ ജനറൽ കൺവീനർ ആയുള്ള വിപുലമായ 100 അംഗ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇതിനായിുള്ള ഒരുക്കം ആരംഭിച്ചു കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു. ഏപ്രിൽ ഒന്ന് മുതൽ ഒരുമാസകാലമാണ് മത്സരങ്ങൾ നീണ്ടുനിൽക്കുന്നത്. മൂവായിരത്തോളം കുട്ടികളെയാണ് ഈ കലാമാമാങ്കത്തിൽ പ്രതീക്ഷിക്കുന്നത്. മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ ഈ മാസം 17 ന് ആരംഭിക്കുന്നതായിരിക്കും.കൂടുതൽ വിവരങ്ങൾക്ക് 39440530 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. .

article-image

a

article-image

a

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed