'ആലപ്പി ഫെസ്റ്റ് 2023' നാളെ നടക്കും


ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്‌മയായ 'വോയ്‌സ് ഓഫ് ആലപ്പി' സംഘടിപ്പിക്കുന്ന 'ആലപ്പി ഫെസ്റ്റ് 2023' ഡാൻസ് മ്യൂസിക്കൽ നെറ്റ് നാളെ വൈകീട്ട് 5.30 മുതൽ ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടക്കും. പ്രശസ്‌ത സിനിമാ സംവിധായകൻ കെ മധു ചടങ്ങിൽ മുഖ്യതിഥിയാകും.  ബഹ്‌റൈൻ പാർലമെന്റ് അംഗം അബ്ദുൾ ഹക്കീം ബിൻ മുഹമ്മദ് അൽ ഷിനോ ഉൾപ്പടെ വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന ആലപ്പി ഫെസ്റ്റിൽ വർണാഭമായ വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

a

You might also like

Most Viewed