തൊഴിലാളികൾക്കായി ബഹ്റൈൻ ഇന്ത്യൻ എംബസി ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു

ഇന്ത്യൻ പ്രവാസി സമൂഹത്തിൽ രാജ്യത്തെ തൊഴിൽ നിയമങ്ങളെ കുറിച്ചും ലേബർ റജിസ്ട്രേഷൻ പ്രോഗ്രാമിനെ കുറിച്ചുമുള്ള ബോധവത്കരണത്തിനായി ഇന്ത്യൻ എംബസിയുടെ നേതൃത്വത്തില‍് പരിപാടി സംഘടിപ്പിക്കുന്നു. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി, ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് എന്നിവരുമായി സഹകരിച്ച് നടക്കുന്ന പരിപാടി ഇന്ത്യൻ എംബസിയിൽ വെച്ച് ഫെബ്രവരി 11ന് ശനിയാഴ്ച്ച വൈകീട്ട് 6.30 മുതൽ 7.30വരെയാണ് നടക്കുന്നത്.
എൽ എം ആർ എ ഉദ്യോഗസ്ഥൻമാരുമായി നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും പരിപാടിയിലൂടെ ലഭിക്കുമെന്ന് എംബസി അധികൃതർ അറിയിച്ചു. ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ, റിസോർസ് ആന്റ് സെർവീസസ് ആക്ടിങ്ങ് ഡെപ്യൂട്ടി സി ഇ ഒ ഇസാം മുഹമ്മദ്, എൽ എം ആർ എ ഓപ്പറേഷൻസ് ആന്റ് ഇൻഫർമേഷൻ സിസ്റ്റം ആക്ടിങ്ങ് ഡെപ്യൂട്ടി സി ഇ ഒ അഹമദ് ഇബ്രാഹിം എന്നിവരും ബോധവത്കരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കും.
a