ഇന്നവേഷൻ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

ബഹ്റൈൻ ഗവൺമെന്റ് നടത്തിയ ഇന്നവേഷൻ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. മൂന്ന് ആശയങ്ങളാണ് ഇത്തവണത്തെ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാധികാരത്തിലാണ് മത്സരം സംഘടിപ്പിച്ചത്.വിദഗ്ധരടങ്ങിയ സമിതി നടത്തിയ പരിശോധനകൾക്കൊടുവിലാണ് മൂന്ന് വിജയികളെ തെരഞ്ഞെടുത്തത്. മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ സ്‍പെഷലിസ്റ്റ് കാർഡിയാക് സെന്ററിലെ ഫായിസ് ബാസിം ഷമീഖ് ഫായിസ് അൽ ഷമീഖ് അവതരിപ്പിച്ച മോട്ടോർ സൈക്കിൾ ആംബുലൻസ്, നിയമനിർമാണ, ലെജിസ്ലേഷൻ ആൻഡ് ലീഗൽ ഒപ്പീനിയൻ കമീഷനിലെ അബ്ദുൽ അസീസ് അബ്ദുല്ല റഷീദ് അബ്ദുല്ല അൽ മൊൗദ അവതരിപ്പിച്ച ‘ലെജിസ്ലേഷൻ ലബോറട്ടറി’. വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്ന് നൂറ ഇബ്രാഹിം റഷീദ് അൽജൗദർ, ശൈഖ സനദ് ഇബ്രാഹിം സനദ് അലി അൽഫദാല, മുഹമ്മദ് അബ്ദുൽനബി സൽമാൻ അലവൈനത്തി, ലത്തീഫ ഖാലിദ് ജുമാ ഇബ്രാഹിം ജുമാ അൽദോയ് എന്നിവർ അവതരിപ്പിച്ച ‘360 എജ്യുക്കേറ്റർ ഇവാലുവേഷൻ’ എന്നിവയാണ് പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. യാണ് സമ്മാനത്തിനായി തെരഞ്ഞെടുത്തതെന്ന് വിധിനിർണയ സമിതി അഭിപ്രായപ്പെട്ടു.
a
a