ബഹ്റൈൻ ഖത്തർ വ്യോമയാന മേഖല തുറക്കുന്നു. പ്രതീക്ഷയോടെ ബിസിനസ് സമൂഹം

2017 മുതൽക്ക് നിർത്തി വെച്ച ബഹ്റൈൻ ഖത്തർ വ്യോമഗതാഗതം ഉടനെ ആരംഭിക്കുമെന്ന ബഹ്റൈൻ ഗതാഗത മന്ത്രി മുഹമ്മദ് അൽ കാബിയുടെ പ്രസ്താവന വലിയ പ്രതീക്ഷകളാണ് മുമ്പോട്ട് വെക്കുന്നത്. ഇന്നലെ ബഹ്റൈൻ പാർലിമെന്റിലാണ് മന്ത്രി ഈ കാര്യം വ്യക്തമാക്കിയത്. ഇരു രാജ്യങ്ങൾ തമ്മിൽ ഈകാര്യത്തിൽ ഏകദേശ ധാരണയായതായും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫയും മന്ത്രിസഭായോഗത്തിൽ ബഹ്റൈൻ ഖത്തർ ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് സൂചിപ്പിച്ചിരുന്നു.
കഴിഞ്ഞയാഴ്ച്ച ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീൻ ബിൻ ഹമദ് അൽ താനിയും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണവും പ്രതീക്ഷകൾ നൽകുന്നതാണ്.
ബഹ്റൈനിലെ പ്രവാസി ബിസിനസ് സമൂഹവും പുതിയ സംഭവവികാസങ്ങളെ ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നതെന്ന് ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ജനറൽ സെക്രട്ടറി ബഷീർ അമ്പലായി പറഞ്ഞു.
a