ബിഡിഎഫ് ആസ്ഥാനം സന്ദർശിച്ച് ബഹ്റൈൻ പ്രധാനമന്ത്രി

രാജ്യത്തിന്റെ അഭിമാനമാണ് ബഹ്റൈൻ ഡിഫൻസ് ഫോഴ്സെന്ന് ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയും, സർവ സൈന്യാധിപനുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ തന്റെ സന്ദർശന വേളയിൽ അഭിപ്രായപ്പെട്ടു. സേനയുടെ വികസന പ്രവർത്തനങ്ങളെ കുറിച്ചും പുതിയ പദ്ധതികളെ കുറിച്ചും ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച ചെയ്തു. കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷ്യൽ ഷെയ്ഖ് ഖലീഫ ബിൻ അഹമദ് അൽ ഖലീഫ, പ്രതിരോധ മന്ത്രി ലെഫ്റ്റനന്റ് ജനറൽ അബ്ദുള്ള അൽ നുയമി, ലെഫ്റ്റനന്റ് ജനറൽ തെയ്ബ് ബിൻ സാഖർ അൽ നുയ്മി എന്നിവരെ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തി. മുൻ ബഹ്റൈൻ അമീർ ഷെയ്ഖ് ഇസാ ബിൻ സൽമാൻ അൽ ഖലീഫയുടെ ഭരണകാലത്ത് 1968ലാണ് ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് രൂപവത്കരിക്കപ്പെട്ടത്. ഫെബ്രവരി അഞ്ചിനാണ് ബിഡിഎഫ് രൂപീകരണത്തിന്റെ വാർഷിക ആഘോഷങ്ങൾ നടക്കുന്നത്. റോയൽ ബഹ്റൈനി എയർ ഫോഴ്സ്, റോയൽ ഗാർഡ്, റോയൽ ബഹ്റൈൻ നാവി തുടങ്ങി വിഭജിച്ചിരിക്കുന്ന ബിഡിഎഫിൽ 18000രത്തോളം പേരാണ് പ്രവർത്തിക്കുന്നത്.
a